അബുദാബി : വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായി മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദി അക്കൗണ്ട് ഉടമയെന്നു യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ട്രാ). അജ്ഞാതരുമായി സമൂഹമാധ്യമങ്ങളില്‍ സൗഹൃദം സ്ഥാപിക്കുന്നത് അപകടം വരുത്തുമെന്നും മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വാര്‍ത്തകള്‍ക്കു നിയമപരമായ നടപടികള്‍ നേരിടേണ്ടി വരിക അക്കൗണ്ട് ഉടമകളായിരിക്കും. ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെയാണു നിരീക്ഷിക്കുന്നത്.
രാജ്യത്തെ ഐടി നിയമങ്ങള്‍ അറിയാതെ സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതു സുരക്ഷിതമല്ല. നിജസ്ഥിതി അറിയാതെ വാര്‍ത്തകളും ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐടി നിയമ പ്രകാരം നടപടി സ്വീകരിക്കും. അപരിചിതരുമായുള്ള സൗഹൃദം വ്യക്തികളുടെ സ്വകാര്യത ചോരാന്‍ ഇടയാകുമെന്നു തിരിച്ചറിയണം. ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലുമാണ്. അതുകൊണ്ട് ഇത്തരക്കാരെ അവഗണിക്കണം. സ്മാര്‍ട് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള പഴുതുകള്‍ അടയ്ക്കണമെന്നും നിര്‍ദേശിച്ചു
Post Your Comments