തിരുവനന്തപുരം: വനിതാ ഡോക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണതായി പരാതി. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ നഴ്സ് ഡിഎംഒക്ക് പരാതി നല്‍കി. രാവിലെ ഡ്യൂട്ടിക്കെത്തിയ ആശയോട് ഡോക്ടര്‍ ലിനി ഒരേ സമയം പല ജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീഴ്ചയില്‍ കൈക്ക് പൊട്ടലേറ്റ കാര്യം പറഞ്ഞപ്പോള്‍ രോഗികളുടെ മുന്നില്‍ വച്ച് മോശമായി പെരുമാറുകയും ലീവെടുത്ത് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.
നെയ്യാറ്റിന്‍കര പെരുമ്പഴുതുര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും നഴ്സിംഗ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.
Post Your Comments