അനന്ത്‌പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ദൈവമാണെന്ന് വ്യക്തമാക്കി മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ബിഹാറിലെ 500 ലേറെ വരുന്ന ഗ്രാമവാസികള്‍. അനന്ത്പൂരിലാണ് സംഭവം. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ് ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തില്‍ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തിലെത്തിയ ആളുകളുടെ സാന്നിധ്യത്തില്‍ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്‌തു.
2014 ല്‍ ഗ്രാമത്തില്‍ ടാര്‍ റോഡ് നിര്‍മ്മിച്ച ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് മോദിയെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവർ പങ്കുവെക്കുകയുണ്ടായി.
Post Your Comments