ഇസ്രയേല്‍ : ഇസ്രയേലിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും പിന്‍മാറാന്‍ തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു. എതിരാളികളെ കൂട്ടുപിടിച്ച് ഭരണത്തില്‍ തുടരാനുള്ള ശ്രമവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു. 120 അംഗ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ 97 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് വലിയ ഒറ്റക്കക്ഷിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ പിന്തുണ നെതന്യാഹു അഭ്യര്‍ത്ഥിച്ചത്. മധ്യ-ഇടത് പാര്‍ട്ടിയായ ബ്ലൂ ആന്റ് വൈറ്റിന്റെ തലവന്‍ ബെന്നി ഗാന്റ്സ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
മുന്‍ സൈനിക ജനറലായ ഗാന്റ്സിന്റെ പാര്‍ട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ലിക്കുഡ് അടക്കം വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിക്ക് 55 സീറ്റുകളേ നേടാനായുള്ളൂ. ബ്ലൂ ആന്റ് വൈറ്റ് ഉള്‍പ്പെടുന്ന മധ്യ-ഇടത് മുന്നണിക്ക് 57 സീറ്റും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയില്‍ തുടരുന്നതിനായി നെതന്യാഹു ബെന്നി ഗാന്റ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.
Post Your Comments