ജറുസലേം: സ്ത്രീകള്‍ക്കെതിരെ പരസ്യപരാമർശവുമായി ഇസ്രാഇല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അവകാശങ്ങളുള്ള മൃഗങ്ങള്‍ ആണ് സ്ത്രീകള്‍ എന്ന നെതന്യാഹുവിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ ഈ പരാമര്‍ശം. ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നെതന്യാഹുവിന്റെ പ്രസ്താവന
‘സ്ത്രീകള്‍ നിങ്ങളുടേതല്ല. നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗമല്ല സ്ത്രീ. നിങ്ങള്‍ക്ക് വേഗത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു മൃഗമല്ല സ്ത്രീ. ഇക്കാലത്ത് മൃഗങ്ങളെ ഉപദ്രവിക്കരുതെന്നാണ് പറയുന്നത്. നമുക്ക് മൃഗങ്ങളോട് അനുകമ്പ മാത്രമാണുള്ളത്. അതുപോലെയാണ്, സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്. അവകാശങ്ങളുള്ള മൃഗങ്ങള്‍’,
Read Also: അമേരിക്ക തിരിച്ചെത്തി; ജനുവരി 20ന് നിർണായകം
എന്നാൽ ലോകത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന അവസരത്തിലാണ് ഇസ്രാഈല്‍ തലവന്റെ ഇത്തരം പരാമര്‍ശം. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments