ടെൽ അവീവ്: ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ കൂട്ടുകക്ഷികളുമായുള്ള അഭിപ്രായ ഭിന്നകളെത്തുടർന്ന് നിലംപതിച്ചു. ഇതോടെ ഒരു വർഷത്തിനിടയിൽ നാലാം തെരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുന്നത്. 2020-21 ലെ ബജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷിയായ ഇസ്രായേൽ റെസിലിയൻസ് നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാൻ്റ്സുമായുള്ള തർക്കത്തെ തുടർന്നാണ് നെതന്യാഹു സർക്കാർ താഴെ വീണത്. 2020-21 വർഷത്തെ ബജറ്റ് പാസാക്കണം എന്ന ഗാൻ്റിൻ്റെ നിർദ്ദേശം നെതന്യാഹു തള്ളിയതാണ് സർക്കാർ നിലംപതിക്കാനുള്ള കാരണം
2021 മാർച്ച് 23ന് പുതിയ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ 2019 ഏപ്രിൽ ,സെപ്തംബർ, 2020 മാർച്ച് മാസങ്ങളിൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ തൻ്റെ രാഷ്ടീയ എതിരാളിയുമായ ചേർന്ന് നെതന്യാഹു സർക്കാർ ഉണ്ടാക്കുകയായിരുന്നു. ഒന്നര വർഷം വീതം പ്രധാനമന്ത്രി സ്ഥാനം പരസ്പര് പങ്കുവെക്കാം എന്നായിരുന്നു ഇരുവരും തമ്മിലുള്ള കരാർ. 2021 നവംബറിൽ ഗാൻ്റസിനുവേണ്ടി നെതന്യാഹു കരാർ പ്രകാരം മാറിക്കൊടുക്കേണ്ട സമയത്താണ് സഖ്യം പൊളിഞ്ഞിരിക്കുന്നത്.
സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെതു എന്നതുൾപ്പെടെ നിരവധി അഴിമതി കേസുകളിൽ ആരോപണ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് വൻ പ്രക്ഷോഭമാണ് നടക്കുന്നത്. 2011ന് ശേഷം ഭരണകൂടത്തിനെതിരെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജനരോക്ഷമാണെന്നാണ് വിലയിരുത്തലുകൾ. പ്രധാനമന്ത്രിയുടേയും പ്രസിഡൻ്റിൻ്റെയും ഔദ്യോഗിക വസതികൾക്ക് മുന്നിൽ ജനങ്ങൾ മുമ്പ് പ്രക്ഷോഭ പരിപടികൾ സംഘടിപ്പിച്ചിരിക്കുന്നു.
Post Your Comments