Latest NewsKeralaNews

ആൾക്കൂട്ട ആക്രമണം: തുടർ നടപടികൾ വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി

മലപ്പുറം: ഒമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.

ALSO READ: മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​മ​ത ബാ​ന​ര്‍​ജി; ചർച്ചയായ വിഷയങ്ങൾ ഇവയൊക്കെ

തുടർ അന്വേഷണത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സമാനസ്വഭാവമുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുതിർന്നവർ ജാഗ്രത പാലിക്കണമെന്നും എസ്പി പറഞ്ഞു. മലപ്പുറം ഡിവൈഎസ്പി പിപി ഷംസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂടുതൽ പേരെ ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കഴിഞ്ഞദിവസം വാഴക്കാട് ഒമാനൂരിലുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികൾ റിമാന്റിലാണ്. സംഭവത്തിൽ അഞ്ചു പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പരാതി നൽകിയ മർദനമേറ്റ യുവാക്കളുടെ രക്ഷിതാക്കൾക്ക് ഉറപ്പ് നൽകിയിതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. വ്യാജ ആരോപണമുന്നയിച്ച കുട്ടിക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button