Latest NewsNewsIndia

പഴയ വാഹനങ്ങൾ മാറ്റും; കാർ വാങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പഴയ കാറുകൾ മാറ്റി പുതിയത് വാങ്ങൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ ക്യാബിനറ്റ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ സാമ്പത്തിക ഉപദേശകര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ എന്നിവരെ അറിയിച്ചാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: ​ഇന്ത്യ​യെ മു​ഴു​വ​ൻ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്തു​ന്ന രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി കാശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

മുന്‍പ് കേന്ദ്രം വകുപ്പുകള്‍ കാര്‍ വാങ്ങുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പ്രകാരം കാറുകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സപ്ലെസ് ആന്‍റ് ഡിസ്പോസല്‍ വഴി മാത്രമേ സാധിക്കൂ. എന്നാല്‍ പുതിയ ഓഡര്‍ പ്രകാരം ആവശ്യമുള്ളപ്പോള്‍ വകുപ്പുകള്‍ക്ക് കാര്‍ വാങ്ങാനുള്ള രീതികള്‍ ലഘൂകരിക്കും. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജന രീതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

ALSO READ: കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു

അതേസമയം, ഇത്തരത്തിലുള്ള സ്റ്റാഫ് കാറുകള്‍ അടക്കമുള്ളവയുടെ വാങ്ങല്‍ അതാത് ഡിപ്പാര്‍ട്ട്മെന്‍റിലെ ഒഴിവാക്കുന്ന വാഹനങ്ങള്‍ക്ക് അനുസരിച്ചും, സാമ്പത്തിക ചിലവുകള്‍ കണക്കാക്കിയും നടത്തണമെന്നാണ് ഓഡറിലെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button