ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്തെ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന്റെ ശുപാർശ. കാലപ്പഴക്കത്തെ തുടർന്നാണ് മന്ത്രിമാരുടെ കാറുകള്‍ മാറാൻ ടൂറിസം വകുപ്പ് ശുപാർശ നൽകിയത്. ഇത് സംബന്ധിച്ച് ധനവകുപ്പ് പരിശോധന നടത്തി വരികയാണ്. നിലവിൽ, സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്.

സർക്കാർ വാഹനങ്ങൾ 10 വർഷം സേവന കാലാവധിയോ, മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്പോഴാണ് സാധാരണയായി മാറ്റുന്നതെന്ന് ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എൻജീനീയർ വ്യക്തമാക്കി. മന്ത്രിമാരുടെ വാഹനത്തിന് ടയർ മാറുന്നതിന് കിലോമീറ്റർ നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ഓഫിസ് ഔദ്യോഗികമായി അറിയിച്ചാൽ മാറി നൽകുകയാണ് പതിവ്.

വാഹനാപകടത്തിനിടയിൽ റോഡില്‍ വീണത് ബിയര്‍ കുപ്പികള്‍: പെറുക്കിയെടുക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം

2019ന് ശേഷം സംസ്ഥാനത്ത് മന്ത്രിമാർക്കായി വാഹനം വാങ്ങിയിട്ടില്ല. നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്. മിക്കവയും ഒന്നരലക്ഷം കിലോമീറ്റർ പിന്നിടും ചെയ്തു. അടുത്തിടെ, ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം, മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ വാഹനം ലഭിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ മുൻനിർത്തി, 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്പടിക്കായി ടാറ്റ ഹാരിയർ കാറും വാങ്ങുകയായിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങൾ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button