Latest NewsNewsKuwait

നിയമ ലംഘകര്‍ക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി മസ്‌ക്കറ്റ് നഗരസഭ

മസ്‌ക്കറ്റ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌ക്കറ്റ് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ ഇരട്ടിപ്പിഴ ഈടാക്കും. 2017 മാര്‍ച്ച്‌ 16നാണ് നഗരസഭയുടെ ഈ നിയമം പുറത്തിറങ്ങിയത്. മാലിന്യം തള്ളുന്നവർ തന്നെ 4 മണിക്കൂര്‍ സമയത്തിനുള്ളില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യുകയും വേണം.

Read also: തൃശൂർ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍

200 റിയാലായിരുന്നു നേരത്തേ തുറസായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നത്. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് 500 റിയാലുമാണ് ഈടാക്കിയിരുന്നത്. കാറുകളില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുന്നവര്‍ക്ക് പത്ത് ദിവസം ജയില്‍ ശിക്ഷയും 300 റിയാല്‍ പിഴയും അടയ്‌ക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button