Latest NewsKeralaNews

കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ്; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയില്‍ സിഎജി ഓഡിറ്റിങ് ഇല്ലെന്ന ആരോപണം ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആക്ടിലെ 14-ാം വകുപ്പുപ്രകാരം ഓഡിറ്റിങ് കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ ഇതേ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരമുള്ള ഓഡിറ്റിങ്ങിന് പ്രസക്തിയില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. കിഫ്ബിയില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിങ്ങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രചാരണം കിഫ്ബി ഫണ്ട് ഉപയോഗ്ച്ച്‌ അടിസ്ഥാന സൗകര്യമേഖലയില്‍ നടത്തുന്ന വികസന പദ്ധതികള്‍ക്ക് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

Read also: പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐഎസ്ആര്‍ഒ

shortlink

Related Articles

Post Your Comments

Related Articles


Back to top button