തിരുവനന്തപുരം: തടവുപുള്ളികളെ ജീവനക്കാരാക്കി സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകൾ തുറക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി. തമിഴ്‌നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത് മാതൃകയാക്കിയാണ് കേരള ജയില്‍ വകുപ്പും പെട്രോള്‍ വിതരണത്തിന് തീരുമാനമെടുത്തിരിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ ജയില്‍ വകുപ്പിന്റെ സ്ഥലത്ത് തന്നെയാകും പെട്രോള്‍ പമ്പ് തുറക്കുന്നത്.
Read also: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു : വീണ്ടും വാഹനപരിശോധന : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ
പെട്രോള്‍ പമ്പുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ജോലി ചെയ്യാനായി 15 ഓളം തടവുപുള്ളികളെ തിരഞ്ഞെടുക്കും. ഷിഫ്‌റ്റ് അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് ജോലി.
Post Your Comments