KeralaLatest NewsNews

പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പൊലീസിൽ നല്‍കിയ പരാതിയില്‍ സംഭവിച്ചത്

കൊല്ലം: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയ്‌ക്കെതിരെ കേസ്. ഭര്‍ത്താവ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.

ALSO READ: മുത്തൂറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയുടെ വിവരങ്ങൾ പുറത്ത്

വീട്ടമ്മയായ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റില്‍ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. കൊല്ലം ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസ്.

ALSO READ: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തമിഴ്‌നാട്ടില്‍ നിന്ന് ഗീതുവിനെയും കാമുകന്‍ ഹരികൃഷ്ണനെയും പൊലീസ് കണ്ടെത്തി. ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്. കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button