തിരുവനന്തപുരം: മുത്തൂറ്റ് തൊഴിലാളി സമരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്ന് റിപ്പോർട്ട്. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടേണ്ടി വരുമെന്നും കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു സാഹചര്യമുള്ളതെന്നും മനേജ്‌മെന്റ്് ചൂണ്ടിക്കാട്ടി.
ALSO READ: അയോധ്യ കേസ്: കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി
സിഐടിയു കമ്പനി പൂട്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
മനേജ്‌മെന്റ് മുന്‍ നിലപാടില്‍ തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടേണ്ടി വരുമെന്നും മനേജ്‌മെന്റ്് മുന്നറിയിപ്പ് നല്‍കി.
ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ
ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ കമ്പനി തയ്യറാകുന്നില്ലെന്നും വീണ്ടും ചര്‍ച്ച നടത്തുമെന്നും യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം പുറത്ത് നിന്നുള്ള തൊഴിലാളി സംഘടന മുത്തൂറ്റിനെ പൂട്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മാനേജ്‌മെന്റ്് വ്യക്തമാക്കി. ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കുന്നുണ്ട്. സിഐടിയു നേതാക്കള്‍ ബലം പ്രയോഗിച്ച് ശാഖകള്‍ പൂട്ടിക്കുകയാണ്.
Post Your Comments