തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ ഫ്ലാറ്റ് പൊളിക്കാതിരിക്കാനുള്ള നിയമ നടപടികൾക്ക് സർക്കാർ നേതൃത്വം നൽകാൻ തീരുമാനിച്ചു. ഇതിനായി അറ്റോർണി ജനറലിനോട് തുടർ നടപടികൾ ചർച്ച ചെയ്‌ത് തീരുമാനിക്കും.
ഇതുവരെ കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സർക്കാര്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചു. അതേസമയം ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധി എന്തുകൊണ്ട് നടപ്പാക്കാനാവുന്നില്ലെന്നായിരുന്നു സിപിെഎയുടെ വിമര്‍ശനം. സിപിെഎയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല.
മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍വകക്ഷിസംഘത്തെ ഡല്‍ഹിക്ക് അയയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊളിക്കേണ്ടിവന്നാല്‍ നഷ്ടപരിഹാരം കെട്ടിടനിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് വി.എസ്.അച്യുതാനന്ദനുംവി.എം.സുധീരനും ആവശ്യപ്പെട്ടു. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് നാട്ടിലെ നിയമവ്യവസ്ഥ അടിസ്ഥാനമാക്കിയാണെന്ന് വി.എസ്.പറഞ്ഞു. നിയമനടപടി പൂര്‍ത്തിയാകുമ്പോള്‍ അതിന്‍റെ ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്ന് പറയുന്നത് അഴിമതിക്ക് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണെന്നും വിഎസ് കുറ്റപ്പെടുത്തി. പുനരധിവാസത്തിനും പൊളിച്ചുനീക്കുന്നതിനുമുള്ള പണം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് വി.എം.സുധീരന്‍ പറഞ്ഞു.
Post Your Comments