ചൊവ്വയിലേക്ക് പോകാനായി തള്ളിക്കയറി ഇന്ത്യക്കാർ. എന്നാൽ നിങ്ങൾ വിചാരിക്കുമ്പോൾ ആളുകളല്ല, പകരം ഇന്ത്യയിൽ നിന്നുള്ളവരുടെ പേരുകളാണ് ചൊവ്വയിലേക്ക് പോകുക. അമേരിക്കയുടെ ബഹിരാകാശ സ്ഥാപനമായ നാസയാണ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നാസയുടെ ചൊവ്വാ ദൗത്യത്തിന് ജനകീയ മുഖം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാസ നൽകിയിരിക്കുന്ന ലിങ്കിൽ കയറി പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. 2020 ലെ ദൗത്യത്തിൽ നിങ്ങളുടെ പേര് ചൊവ്വയിൽ എത്തിക്കും. ഒരു മൈക്രോചിപ്പിൽ രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളുടെയും പേര് ചൊവ്വയിൽ എത്തിക്കുമെന്നു നാസ അറിയിച്ചിട്ടുണ്ട്.
https://mars.nasa.gov/participate/send-your-name/mars2020 എന്ന വെബ്സൈറ്റിൽ കയറി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ശേഷം നിങ്ങൾക്ക് ഒരു ബോഡിംഗ് പാസ് ലഭിക്കുന്നതാണ്. ഫ്രീക്വൻറ് ഫ്ലെയർ എന്ന കാറ്റഗറിയിൽ നിങ്ങൾക്ക് ദൗത്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അറിയാൻ സാധിക്കുന്നു. സെപ്റ്റംബർ 30വരെ പേര് ചേർക്കാനുള്ള അവസരമുണ്ട്.
Also read : വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ നാസയും
ഈ ദൗത്യത്തിനായി ഇതുവരെ 91 ലക്ഷം പേരോളം പേര് ചേർത്തുകഴിഞ്ഞു. തുർക്കി കഴിഞ്ഞാൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ പാസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ചവരെയുള്ള കണക്ക് പ്രകാരം 12,50,647 പേരാണ് ഇന്ത്യയിൽ നിന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 25,18,435 പേരാണ് തുർക്കിയിൽ നിന്നും രജിസ്റ്റർ ചെയ്തവരുടെ എണ്ണം. 2020 ജൂലൈയിലാണ് നാസയുടെ അടുത്ത ചൊവ്വാ ദൗത്യം. ഫെബ്രുവരി 2021ൽ ഇത് ചൊവ്വയിൽ എത്തും.
Post Your Comments