കൊല്‍ക്കൊത്ത: വിവാദമായ ശാരദാചിട്ടി തട്ടിപ്പുകേസ്സില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊല്‍ക്കത്തയിലെ ബരാസാത് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഏതു നിമിഷവും രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയാണ് പുറത്തു വരുന്നത്.പ്രത്യേക കോടതി ജാമ്യാപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ജില്ലാ കോടതിയില്‍ രാജീവ്കുമാര്‍ അപേക്ഷ സമര്‍പ്പിച്ചത്.
തന്റെ അധികാര പരിധിയിലുള്ള കാര്യമല്ല എന്ന് പറഞ്ഞായിരുന്നു മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ പോലീസ് കമ്മീഷണറുടെ അപേക്ഷ പ്രത്യേത കോടതി ജഡ്ജി സഞ്ജീബ് താലൂക്ദാര്‍ നിരസിച്ചത്.സിബിഐ അറസ്റ്റ് ചെയ്യാനായി ശ്രമിക്കുന്നതിനിടെയാണ് രാജീവ് കുമാര്‍ ഒളിവില്‍ പോയത്.
കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ഒഴിവാക്കാനുള്ള വ്യവസ്ഥകളും ഇടക്കാല സമയപരിധിയും ഹൈക്കോടതി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് സിബിഐ അറസ്റ്റിനായി നടപടിയാരംഭിച്ചത്.ചീഫ് സെക്രട്ടറിയാണ് രാജീവ്കുമാര്‍ ഒളിവിലാണെന്ന വിഷയത്തില്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിച്ചത്.
Post Your Comments