കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഓഫീസില്‍ സിബിഐ പരിശോധന നടത്തി. രാജീവ് കുമാറിനെതിരെ സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍അന്വേഷണ ഉദ്യോഗസ്ഥനും മമതാ ബാനര്‍ജിയുടെ വിശ്വസ്തനുമായ രാജീവ് കുറിനെ കസ്റ്റഡിയിലെടുത്തു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി സിബിഐ ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാൽ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് അറസ്റ്റും ചെയ്തു . മമത തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമായിരുന്നു അത് . എന്നാല്‍ പിന്നീട് കോടതി അനുമതിയോടെ സിബിഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.
Post Your Comments