കൊല്‍ക്കത്ത : മുന്‍ പോലീസ് കമ്മീഷര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുളള അനുവാദം തേടി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് കുമാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല അറസ്റ്റ് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് തേച്ചുമായ്ച്ച് കളയാന്‍ രാജീവ് കുമാര്‍ ശ്രമിച്ചതിന്‍റെ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് അനുവദിക്കാനുളള സിബിഐയുടെ വാദം.
സിബിഐയുടെ ആവശ്യം കോടതി തിങ്കളാഴ്ച പരിഗണിക്കും. സിബിഐ സുപ്രീം കോടതിയില്‍ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജീവ് കുമാറിനെതിരെയുളള കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തൃണമൂലിലെ നിരവധി നേതാക്കളെ സാമ്പത്തികമായി സഹായിച്ചതും ശാരാധ ഗ്രൂപ്പാണെന്നും കണ്ടെത്തിയിരുന്നു.
Post Your Comments