കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്ത കമ്മീഷണറായിരുന്ന രാജീവ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളെന്ന് സുപ്രീംകോടതി. സി.ബി.ഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം . അതീവഗൗരവമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കണ്ണും കെട്ടിയിരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. രാജീവ് കുമാറിനെതിരെ എടുക്കേണ്ട നടപടി എന്താണെന്ന് സൂചിപ്പിച്ച് പത്തുദിവസത്തിനകം അപേക്ഷ നല്‍കാനും സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.
2014ൽ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊൽക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകൾ സിബിഐയ്ക്ക് കൈമാറാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം. മുന്‍ കൊല്‍ക്കത്ത കമ്മിഷണര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ സംഘം കൊല്‍ക്കത്തയിലെത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സം
ലീസും തടഞ്ഞിരുന്നു. മമതയെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കൾ രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊൽക്കത്ത മെട്രോ ചാനലിലാണ് മമത ബാനർജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോദി ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.എന്നാൽ മമതയുടേത് നാടകമാണെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും ആരോപിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കി.
അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിൻ, ശരത് പവാർ, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ചെത്തി. സിപിഎം ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ വിമർശിച്ചു. അഞ്ച് കൊല്ലമായി അനങ്ങാതിരുന്ന കേസിൽ ഇപ്പോൾ നടപടിയുമായിറങ്ങി ബിജെപിയും സ്വന്തം അഴിമതി മറയ്ക്കാൻ തൃണമൂലും നാടകം കളിക്കുകയാണെന്ന് ജന.സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. സിബിഐയെ ജോലി ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പ്രതികരണം.
Post Your Comments