Latest NewsIndia

സൈനിക് സ്കൂളുകളില്‍ ഇനി പെൺകുട്ടികൾക്കും പ്രവേശനം

പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മിസോറാമിലെ സൈനിക് സ്ക്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു .

ന്യൂഡൽഹി : സൈനിക് ബോയ്സ് സ്കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം . 2021 ൽ 10-20 ശതമാനം സംവരണം നൽകാനാണ് തീരുമാനം . പെൺകുട്ടികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട് . പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മിസോറാമിലെ സൈനിക് സ്ക്കൂളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയിരുന്നു .

ഇന്ത്യൻ സൈന്യത്തിലേയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിനായി ആരംഭിച്ച സൈനിക് സ്ക്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നത് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക തീരുമാനങ്ങളിലൊന്നാണ് .ഇത് വിജയിച്ചതിനെ തുടർന്നാണ് രാജ്യവ്യാപകമായി സൈനിക് സ്ക്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചത് . 28 സൈനിക് സ്ക്കൂളാണ് രാജ്യത്തുള്ളത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button