തിരുവനന്തപുരം: സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ ആയ കഴക്കൂട്ടം സൈനിക സ്‌കൂള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ.സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് ഉയര്‍ത്താത്തതും പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുമാണ് കാരണം.
കേന്ദ്ര പ്രതിരോധവകുപ്പിന്റെ കീഴിലുള്ള സൈനിക് സ്‌കൂള്‍ സൊസൈറ്റി ആണ് ഭരണം നിര്‍വഹിക്കുന്നതെങ്കിലും ഭൂമി, കെട്ടിടങ്ങള്‍, വണ്ടികള്‍ എന്നിവ പരിപാലിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനാണ്.പ്രിന്‍സിപ്പാള്‍, വൈസ്-പ്രിന്‍സിപ്പാള്‍, അഡ്മിനിസ്‌ട്രേറ്റീവ്‌ഓഫീസര്‍ എന്നീതസ്തികകളിലേയ്ക്ക് സേനാ ഉദ്യോഗസ്ഥരെയും എന്‍സിസി സ്റ്റാഫായും പിടി സ്റ്റാഫായും 5 സൈനികരെയും വീതവും സൊസൈറ്റി നടത്താന്‍ പ്രധിരോധമന്ത്രാലയത്തിലെ സ്റ്റാഫിനെ വിട്ടുകൊടുക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പങ്ക്.
സ്‌ക്കൂളില്‍ സൈനികരുടെ മക്കള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള ഫീസ് സ്‌ക്കോളര്‍ഷിപ്പായും കേന്ദ്രം നല്‍കും. ബാക്കി ജീവനക്കാരുടെ ശമ്ബളം നല്‍കുന്നത് സംസ്ഥാനമാണ്. സംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്കു സ്‌ക്കോളര്‍ഷിപ്പും നല്‍കണം. ജീവനക്കാരുടെ വേതനമുള്‍പ്പെടെയുള്ള എല്ലാ ചിലവും കുട്ടികളില്‍നിന്നും ഈടാക്കുന്ന ഫീസില്‍ നിന്നുമാണ് നല്‍കേണ്ടത്.
Post Your Comments