ഡൽഹി: രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയാതായി അധികൃതർ അറിയിച്ചു. നവംബർ അഞ്ച് വരെയാണ് നീട്ടിയത്.
ആറാം ക്ലാസ്സിലേയ്ക്കും ഒൻപതാം ക്ലാസ്സിലേയ്ക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ അഞ്ച് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാമെന്ന് എൻടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് https://www.aissee.nta.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരീക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11.50 വരെയാണ്.
നവംബർ 7 മുതൽ 21 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ടെന്നും 2022 ജനുവരി ഒൻപതിനാണ് നിലവിൽ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Post Your Comments