ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുന്ന ആര്‍മി സ്‌കൂൾ തുടങ്ങുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് സ്‌കൂള്‍ നടത്തുന്നത്. ആര്‍.എസ്.എസ് മുന്‍ സര്‍സംഘചാലക് രാജേന്ദ്ര സിംഗിന്‍റെ (രജ്ജു ഭയ്യ) സ്മരണാര്‍ഥമാണ് അടുത്ത വര്‍ഷം ആര്‍മി സ്‌കൂള്‍ തുടങ്ങുന്നത്.
സിബിഎസ്ഇ സിലബസിന്റെ കീഴില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നുത്. 20,000 ത്തിലധികം സ്‌കൂളുകളാണ് വിദ്യാഭാരതി രാജ്യത്താകമാനം നടത്തുന്നത്.
ഒന്നാം ബാച്ചില്‍ ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ത്ഥികളെയാക്കും എടുക്കുക. സംവരണ പദ്ധതി പ്രകാരം ബലിദാനികളുടെ കുട്ടികള്‍ക്ക് 56 സീറ്റുകള്‍ ലഭ്യമാക്കും. അടുത്ത മാസം മുതല്‍ അപേക്ഷകള്‍ ക്ഷണിക്കും. സ്‌ക്കൂളിന്റെ പ്രവത്തനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പ്രവര്‍ത്തനം വിപുലീകരിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments