കുടക് : സ്‌കൂളുകളിലെ ശുചിമുറിയിലെ കുട്ടികളുടെ കൊലപാതകവും അസ്വഭാവിക മരണവും വര്‍ദ്ധിച്ചുവരുന്നതിന് ഒരു പരിധി വരെ സ്‌കൂള്‍ അധികൃതര്‍ അധികൃതരും കാരണമാകുന്നുവെന്ന് ഉദാഹരണമാണ് ഈ സംഭവം. സൈനിക സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ട വിദ്യാര്‍ഥി അധ്യാപകന്‍ ശകാരിച്ചതിനുപിന്നാലെ രാസപദാര്‍ഥം കഴിച്ചിരുന്നതായി പൊലീസ്. കര്‍ണാടക കുടക് കുശാല്‍ നഗറിലെ സൈനിക സ്‌കൂളിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍.പി. ചെങ്കപ്പയെ(15) ജൂണ്‍ 23ന് രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ താല്‍ക്കാലിക ഹോക്കി കോച്ച് നാഗണ്ട പി. പൂവൈയാഡിയുടെ മകനായ ചെങ്കപ്പയെ കംപ്യൂട്ടറില്‍ അശ്ലീല ചിത്രം കണ്ടതിന് കംപ്യൂട്ടര്‍ അധ്യാപകന്‍ ശകാരിച്ചിരുന്നു. മാപ്പു പറഞ്ഞുള്ള കത്തുകൂടി നല്‍കാന്‍ ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ കെമിസ്ട്രി ലാബിലെത്തിയ ചെങ്കപ്പ രാസപദാര്‍ഥമെടുത്തു കുടിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനുശേഷം പൊതു ശുചിമുറിയില്‍ പ്രവേശിച്ച ചെങ്കപ്പ അകത്തുനിന്നു വാതില്‍ പൂട്ടുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.
Read also : ഉത്തരം തെറ്റിച്ചെഴുതിയ മൂന്നാം ക്ലാസുകാരനോട് അധ്യാപിക ചെയ്ത ക്രൂരതയിങ്ങനെ
വൈകുന്നേരം നാലുമണിക്കു ഹാജര്‍ വിളിച്ചപ്പോള്‍ കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടെങ്കിലും പിന്നീട് അതു പരിശോധിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല. വൈകിട്ട് ആറരയുടെ റോള്‍ കോള്‍ സമയത്താണ് വീണ്ടും കുട്ടിയെ കാണാതായതായി വ്യക്തമാകുന്നത്. അന്നേരം മാത്രമാണു പിതാവിനെ വിവരം അറിയിച്ചതും.
പിതാവ് സഹോദരന്റെ വീട്ടിലാണ് മകനെ അന്വേഷിച്ച് ആദ്യം പോയത്. മറ്റു കുട്ടികളും അധ്യാപകരും സ്‌കൂളിലും പരിസരത്തുമായി തിരച്ചില്‍തുടങ്ങി. പിന്നീടാണ് ശുചിമുറിയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പൊലീസിനെ അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലേക്കു മാറ്റിയെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. ചെങ്കപ്പയെ കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ചില അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നതായി ചെങ്കപ്പ നേരത്തെ പിതാവിനെ അറിയിച്ചിരുന്നത്രെ. ഇക്കാര്യം വൈസ് പ്രിന്‍സിപ്പലിനെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പറയുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനും നാലു ജീവനക്കാര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments