കൊല്ലങ്കോട്: സിബ്ബ് കേടായ ബാഗില്‍ തന്റെ ഭാഗ്യകടാക്ഷം ഉണ്ടാകുമെന്ന് രാജേഷ് അറിഞ്ഞിരുന്നതേയില്ല. സിബ്ബ് നന്നാക്കാനായി കഴിഞ്ഞദിവസം അച്ഛന്‍ മണികണ്ഠന്‍ ബാഗ് എടുത്തപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച ടിക്കറ്റ് കണ്ടത്. ഫലം നോക്കിയപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറായിരുന്നു അത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിന്‍ വിന്‍ ടിക്കറ്റിന്റെ 529-താമത് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് പല്ലശ്ശന തളൂര്‍ സ്വദേശി രാജേഷിന് (27) ലഭിച്ചത്.
രാജേഷിന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന സമയത്താണ് ഭാഗ്യം കടാക്ഷിച്ചത്. തുണിക്കച്ചവടം നടത്തുന്ന രാജേഷ് ഒരാഴ്ച മുമ്പ് പല്ലാവൂരില്‍നിന്നെടുത്ത WW 730258 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്‍പതാം തീയതിയായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ രാജേഷ് ഫലം നോക്കിയിരുന്നില്ല. ടിക്കറ്റ് വാങ്ങി ബാഗില്‍ വെക്കുകയായിരുന്നു.
READ ALSO: ‘ മലയാളി ആഘോഷിച്ചു, മില്‍മക്കൊപ്പം’; ഓണക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് നന്ദി പറഞ്ഞ് മില്‍മ
എന്നാല്‍ സിബ്ബ് നന്നാക്കാനായി കഴിഞ്ഞദിവസം അച്ഛന്‍ മണികണ്ഠന്‍ ബാഗ് എടുത്തപ്പോഴാണ് ബാഗില്‍ സൂക്ഷിച്ച ടിക്കറ്റ് കണ്ടത്. ഫലം നോക്കാത്തതിന് മകനെ വഴക്കുപറഞ്ഞശേഷം അദ്ദേഹം റിസള്‍ട്ട് പരിശോധിച്ചപ്പോഴാണ് സമ്മാനം ലഭിച്ച വിവരം മനസിലായത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പല്ലശ്ശന കാനറ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു. പുതുശ്ശേരി സ്വദേശി മഞ്ജുവുമായാണ് രാജേഷിന്റെ വിവാഹം ഉറപ്പിച്ചത്.
READ ALSO: പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദാബെന്‍
Post Your Comments