Latest NewsKeralaNewsIndia

നേതാക്കളുടെ പത്നിമാർക്ക് മുന്നിൽ ‘വളയുന്ന’ നിയമങ്ങൾ? എം ബി രാജേഷിൻ്റെ ഭാര്യയുടെ ഒന്നാം റാങ്ക് അട്ടിമറിയിലൂടെ

എം ബി രാജേഷിൻ്റെ ഭാര്യയ്ക്ക് പി എസ് സി പട്ടികയിൽ ലഭിച്ചത് 212 ആം റാങ്ക്, ജോലി നൽകിയപ്പോൾ ഒന്നാം റാങ്ക്

തിരുവനന്തപുരം: എ.എന്‍. ഷംസീറിനു പിന്നാലെ സി പി എം നേതാവും മുൻ എം പിയുമായ എം ബി രാജേഷിന്റെ ഭാര്യ നിയമനവും വിവാദത്തിലേക്ക്. എം ബി രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിക്കു കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപണം. ഉയർന്ന അക്കാദമിക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മറികടന്ന് രാജേഷിന്റെ ഭാര്യക്ക് ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നൽകിയെന്ന് ഗവർണർക്ക് പരാതി.

സമഗ്ര അന്വേഷണം നടത്തണം എന്നാണ് ഗവർണർക്ക് നൽകിയ പരാതിയിൽ യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാന് ശശി കുമാറും സെക്രട്ടറിയും പറയുന്നത്. പി സ് സി നടത്തിയ എഴുത്തു പരീക്ഷയിൽ 212 ആം റാങ്ക് മാത്രം ആണ് നിനിതക്കുള്ളത്. ഉയർന്ന യോഗ്യതയുള്ളവർ ഉണ്ടായിരുന്നിട്ടും അവരെയെല്ലാം മറികടന്നാണ് നിയമനം നടത്തിയതെന്നും ചൂണ്ടിക്കാണിക്കുന്നു.

Also Read:‘നിങ്ങളാണ് പ്രവര്‍ത്തിക്കേണ്ടത്, മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപ്പഗാണ്ട അധ്യാപകരാകരുത്’

സീനിയർ പ്രൊഫസര്മാര് ഉൾപ്പെടെ മറ്റൊരു ഉദ്യോഗാർത്ഥിക്കാണ് ഒന്നാം റാങ്ക് ശുപാർശ ചെയ്തത്. എന്നാൽ അവരെ തഴഞ്ഞാണ് നിനിത കണിച്ചേരിക്ക് നിയമനം നൽകിയതെന്ന് പരാതിയിൽ പറയുന്നു. നേരത്തേ സമാനമായ പരാതി എ എൻ ഷംസീറിനെതിരെയും ഉണ്ടായിരുന്നു. പരാതിയെ തുടർന്നു ഷംസീർ എം ൽഎയുടെ ഭാര്യ ഷഹാന ഷംസീറിന്‌ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞിരുന്നു.

ഉയർന്ന അക്കാഡമിക് മികവും നിരവധി അംഗീകൃത ഗവേഷണ മികവും അധ്യയന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി രാജേഷിന്റെ ഭാര്യക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയെന്ന് പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button