കൊച്ചി: മരടിലെ ഫ്‌ലാറ്റുകളുടെ നിര്‍മ്മാണം നിയമവിരുദ്ധമായാണ് നടത്തിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞു പോകേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് അനുമതി നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. നിര്‍മ്മാണം നിയമ വിരുദ്ധമാണെന്നും കോടതി ഉത്തരവുണ്ടാവുകയാണെങ്കില്‍ ഒഴിഞ്ഞു പോകേണ്ടി വരികയോ പൊളിച്ചുകളയുകയോ ചെയ്യും എന്ന് വ്യക്തമാക്കിയാണ് കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് നഗരസഭ അനുമതി നല്‍കിയത്. ഇക്കാര്യങ്ങള്‍ കൈവശ രേഖയില്‍ വ്യക്തമാണ്. കെട്ടിട്ടം എപ്പോള്‍ വേണമെങ്കിലും പൊളിച്ചു മാറ്റേണ്ടി വരും എന്ന നഗരസഭയുടെ നിബന്ധന അംഗീകരിച്ചാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ കെട്ടിട്ടം നിര്‍മ്മിച്ചതും അത് വിറ്റതും.
ALSO READ: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി ഉത്തരവിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ
രണ്ട് ഫ്‌ലാറ്റുകള്‍ക്ക് നല്‍കിയിരുന്നത് നിയമവിരുദ്ധ നിര്‍മ്മാണത്തിനുള്ള യുഎ നമ്പറായിരുന്നു. ജെയിനും ആല്‍ഫാ വെഞ്ചേഴ്‌സിനുമാണ് യുഎ നമ്പര്‍ നല്‍കിയിരുന്നത്. മറ്റ് രണ്ട് കെട്ടിടങ്ങള്‍ക്കും അനുമതി നല്‍യത് ഉപാധികളോടെയായിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കൈവശവകാശരേഖ കൈമാറിയത്. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിട്ടങ്ങളാണ് യുഎ നമ്പര്‍ നല്‍കുന്നത്. യുഎ നമ്പര്‍ നല്‍കിയിരിക്കുന്ന കെട്ടിട്ടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊളിച്ചു കളയാന്‍ സാധിക്കും. ഹോളിഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം എന്നീ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും ഉപാധികളോടെയാണ് കെട്ടിട്ട നമ്പര്‍ നല്‍കിയിരിക്കുന്നത്.
ALSO READ : ‘മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചട്ടലംഘനം നടത്തി’ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തീരദേശസംരക്ഷണനിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരട് നഗരസഭ നേരത്തെ തന്നെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സ്റ്റോപ്പ് മെമോ നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബില്‍ഡര്‍മാര്‍ കോടതിയില്‍ നിന്നും കിട്ടിയ ഇടക്കാല വിധിയുടെ ബലത്തിലാണ് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണവും കച്ചവടവും നടത്തിയത്. കെട്ടിട്ട നമ്പര്‍ നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മരട് നഗരസഭ കെട്ടിട്ടത്തിന് ഉപാധികളോട് അനുമതി നല്‍കിയത്. കൈവശാവാകാശ രേഖകളിലടക്കം ഇക്കാര്യം നഗരസഭ വ്യക്തമായി പറയുന്നുമുണ്ട്.
ALSO READ: ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം
Post Your Comments