Latest NewsKeralaNattuvarthaNews

വ്ലോഗറും ചാരിറ്റി പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂർ പോലീസ് പിടിയിൽ

മലപ്പുറം: വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂർ പോലീസ് പിടിയിൽ. വഴിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് വണ്ടൂര്‍ പൊലീസ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷാണ് പരാതി നല്‍കിയത്.

Also Read:മുഖത്തെ എണ്ണമയം നീക്കാനിതാ ചില എളുപ്പവഴികൾ

കേസിൽ പ്രതിയായ സുശാന്തിന് സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തി രാവിലെ 6.30ഓടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി വാദിയായ അയൽവാസിയെ വാക്കു തർക്കത്തിനിടയിൽ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ സുഭാഷിന് കാര്യമായ പരിക്കുകൾ ഏറ്റിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button