Latest NewsKeralaNews

യാത്രക്കാര്‍ വര്‍ധിച്ചു : നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ വന്‍ നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിരക്കിളവാണ് ഇനിയും തുടരുന്നത്. തൈക്കൂടം വരെയുളള സര്‍വീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ഈ മാസം 18 വരെ 50 ശതമാനം നിരക്കിളവാണ് യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പ്രഖ്യാപിച്ചിരുന്നത്. ഈ ആനുകൂല്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, 19 മുതല്‍ ഈമാസം 30 വരെ 20 ശതമാനം നിരക്കിളവ് കെഎംആര്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also :കാസർകോട് പൂച്ചക്കാട് ഭൂചലനം: ഉയർന്ന പ്രദേശത്തുള്ള വീടുകളില്‍ നിന്നും സാധനങ്ങള്‍ നിലത്തുവീണ് പൊട്ടി, പരിഭ്രാന്തിയോടെ നാട്ടുകാർ

യാത്രക്കാര്‍ക്ക് ഓണസമ്മാനമായാണ് 50 ശതമാനം നിരക്കിളവ് കൊച്ചി മെട്രോ പ്രഖ്യാപിച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റെക്കോര്‍ഡ് യാത്രക്കാരാണ് മെട്രോയില്‍ കയറിയത്. ഒരു ദിവസം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുകയുണ്ടായി. യാത്രക്കാരെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് 20 ശതമാനം നിരക്കിളവ് വരും ദിവസങ്ങളില്‍ നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button