കാബൂള്‍: തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 24 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യ യുടെ തലസ്ഥാനമായ ചാരികാറിൽ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്.
24 people killed and over 30 wounded in blast near President Ashraf Ghani's campaign gathering in Parwan: TOLOnews #Afghanistan
— ANI (@ANI) September 17, 2019
മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയെന്നും അധികൃതർ അറിയിച്ചു. സിഡന്റ് അഷ്റഫ് ഗനിക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ ലഭ്യമല്ല. ഇതുവരെ ആരുംആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. . ഈ മാസം 28നാണ് അഫ്ഗാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Also read : പാക് സൈന്യം പേടിത്തൊണ്ടന്മാരും ബലാത്സംഗ വീരന്മാരും; പരിഹാസവുമായി ബലൂചിസ്ഥാന്‍ നേതാവ്
Post Your Comments