ലണ്ടന്‍: പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പരിഹാസ ശരവുമായി ബലൂചിസ്ഥാന്‍ നേതാവ് മെഹ്രാന്‍ മാരി. പാക് പട്ടാളം പേടിത്തൊണ്ടന്മാരും ബലാത്സംഗ വീരന്മാരുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാക് സൈന്യത്തേക്കാള്‍ ഭേതമാണ് കൊള്ളസംഘമെന്നും അദ്ദേഹം പറഞ്ഞു. പാക് പട മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ പോലും കണ്ടിട്ടില്ലാത്തവരാണെന്നും മെഹ്രാന്‍ ആരോപിച്ചു.
ALSO READ: പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും; വിചിത്ര ആവശ്യവുമായി 70 കാരന്‍
ജനീവയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി മനുഷ്യാവകാശത്തിന്റെ വക്താക്കളായി നടിക്കുന്ന പാകിസ്ഥാന്‍ അഭിനയത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യന്മാരാണെന്നും അഭിമാനം എന്നത് അവര്‍ക്ക് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് രൂപീകരണ സമയത്ത് ധാക്കയില്‍ പാക് സൈന്യം നടത്തിയ ‘ഓപ്പറേഷന്‍ സേര്‍ച്ച് ലൈറ്റ്’ എന്ന നാണം കെട്ട സൈനിക നടപടിയുടെ തുടര്‍ച്ചയാണ് ഇന്ന് അവര്‍ ബലൂചിസ്ഥാനില്‍ പിന്തുടരുന്നതെന്നും മെഹ്രാന്‍ മാരി വ്യക്തമാക്കി.
അതേസമയം, കശ്മീരിലെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുന്നത് പാകിസ്ഥാന്‍ തുടരുകയാണ്. ചൈനയൊഴികെയുള്ള ഒട്ടുമിക്ക ലോകരാജ്യങ്ങളും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് പ്രത്യക്ഷ പിന്തുണയുമായി അമേരിക്ക, ഫ്രാന്‍സ്, റക്ഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയും ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുമ്പോള്‍ പാകിസ്ഥാന്റെ നയങ്ങള്‍ പരാജയപ്പെടുകയാണ്.
Post Your Comments