ന്യൂഡല്‍ഹി: ഹെല്‍മെറ്റില്ലാത്ത കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 43600 പേര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 21% കൂടുതലാണ് (35,975). അതേസമയം ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്ത 15,360 പേരും റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഈ കണക്കുകള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. ഹെല്‍മറ്റ് ബൈക്ക് യാത്രക്കാരുടെ ജീവന്‍ സംരക്ഷണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍. ഗുജറാത്ത് ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ പുതിയ ഗതാഗത നിയമത്തില്‍ ഇളവു വരുത്തിയിരുന്നു. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താലുള്ള പിഴ ആയിരം രൂപയില്‍ നിന്നും ഇവര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.
READ ALSO: ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് യുവതി ചെയ്തതിങ്ങനെ
ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം ഹെല്‍മെറ്റില്ലാത്ത കൊല്ലപ്പെട്ടവരുടെ എണ്ണം 985 പേരാണെങ്കില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത 560 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡില്‍ 790 ഉം 450 ഉം ആണ് യഥാക്രമം. യുപിയാണ് കഴിഞ്ഞ വര്‍ഷം ഹെല്‍മറ്റ് ഇല്ലാതെ മരിച്ചവരുടെ എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 6020 പേരാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത് മഹാരാഷ്ട്രയിലാണ് (5232). 5,048 പേര്‍ തമിഴ്നാട്ടില്‍.
അടുത്തിടെ പ്രഖ്യാപിച്ച മോട്ടോര്‍ വാഹന നിയമത്തില്‍ സിഖുകാര്‍ ഒഴികെയുള്ള എല്ലാ ഇരുചക്ര വാഹന യാത്രികര്‍ക്കും ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരുന്നു. നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥയുണ്ടെങ്കിലും, കുട്ടികള്‍ക്ക് ആവശ്യമായുള്ള ഹെല്‍മെറ്റുകള്‍ ലഭ്യമല്ലെന്ന് കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ വ്യവസ്ഥ പിന്നീടേ നിര്‍ബന്ധമാക്കുകയുള്ളു.
READ ALSO: ഒരോ വീട്ടിലും ആറ് കഞ്ചാവ് ചെടി നട്ടു വളര്‍ത്താന്‍ ഉത്തരവിട്ട് ഈ രാജ്യം
2018 ല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച 24,400 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം എല്ലാ വാഹന ഉടമകളും സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. വ്യവസ്ഥ പാലിക്കാത്തവര്‍ക്ക് ആയിരം രൂപയാണ് പിഴ.
READ ALSO: ട്രെയിനിലെ കവര്‍ച്ച : നടപടി സ്വീകരിയ്ക്കാതെ റെയില്‍വെ അധികൃതര്‍
Post Your Comments