തായ്ലാന്റ് : ഒരോ വീട്ടിലും ആറ് കഞ്ചാവ് ചെടി നട്ടു വളര്‍ത്താന്‍ ഉത്തരവിട്ട് തായ്‌ലാന്റ്. മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്ലാന്റ് നിയമ വിധേയമാക്കിയിരുന്നു. ഇത് പ്രകാരം ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടി വീതം വളര്‍ത്താമെന്നതാണ് പുതിയ പദ്ധതി. ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മരുന്നിനായി ഉപയോഗിക്കാന്‍ ഓരോ വീട്ടിലും ആറ് ചെടികള്‍ വീതം വളര്‍ത്താന്‍ അനുമതി നല്‍കാനാണ് കരടു നിയമത്തിലെ ശുപാര്‍ശ. എന്നാല്‍, ഇതു വലിക്കാന്‍ ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. ഡിസംബറിലാണ് തായ്ലാന്റ് മെഡിക്കല്‍ ഉപയോഗത്തിനും പരീക്ഷണങ്ങള്‍ക്കും മരിജ്വാന ഉപയോഗിക്കാമെന്നുള്ള നിയമം ഉണ്ടാക്കിയത്. ലോകത്തിന്റെ പല ഭാഗത്തും മരിജ്വാന ഇഷ്ടംപോലെ ഉപയോഗിക്കാമെങ്കിലും പൊതുവെ ഏഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഈ ചെടിയ്ക്കുള്ളത്. തായ്ലാന്റ് നൂറ്റാണ്ടുകളായി മരുന്നായിട്ടും ഭക്ഷണത്തിലും മരിജ്വാന ഉപയോഗിക്കാറുണ്ട്.
Post Your Comments