KeralaLatest NewsNews

ട്രെയിനിലെ കവര്‍ച്ച : നടപടി സ്വീകരിയ്ക്കാതെ റെയില്‍വെ അധികൃതര്‍

തൃശൂര്‍ : ട്രെയിനില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രചെയ്യാനാകുന്നില്ലെന്ന പരാതി. കഴിഞ്ഞ ദിവസം ടെയിനില്‍ കവര്‍ച്ചക്ക് ഇരയായ കുടുംബത്തോട് റെയില്‍വെ അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. . ഹാപ്പ എക്‌സ്പ്രസില്‍ കേരളത്തിലേക്ക് വന്ന തൃശൂര്‍ സ്വദേശികളുടേതാണ് പരാതി. കവര്‍ച്ചക്കിരയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആര്‍.പി.എഫോ ടി.ടി.ഇമാരോ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു.

Read Also : മരടിലെ ഫ്‌ലാറ്റുകളുടെ നിയമലംഘനം നിര്‍മ്മാതാക്കളുടെ അറിവോടെ; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഗുജറാത്തില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു മണികണ്ഠനും കുടുംബവും. മണികണ്ഠന്റെ ഭാര്യ രമ്യയുടെ അഞ്ച് പവന്‍ മാല മോഷ്ടിക്കപ്പെട്ടു. വളരെ ആസൂത്രണം ചെയ്താണ് മോഷ്ടാക്കള്‍ ട്രെയിനില്‍ കയറിയതെന്ന് ഇവര്‍ പറയുന്നു. മോഷ്ടാക്കളുടെ കൂട്ടത്തിലുള്ളവര്‍ നേരത്തെ തന്നെ ഫോട്ടോ സഹിതം യാത്രക്കാരുടെ വിവരം കൈമാറിയെന്ന് ഇവര്‍ പറയുന്നു.

ടിക്കറ്റ് പരിശോധനക്ക് പോലും ടി.ടി.ഇ വന്നിരുന്നില്ല. അപായ ചങ്ങല വലിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ലെന്നും മണികണ്ഠനും കുടുംബവും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button