IndiaNews

ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് യുവതി ചെയ്തതിങ്ങനെ

ന്യൂ ഡൽഹി : ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതിൽ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണി മുഴക്കി യുവതി. ന്യൂ ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് സംഭവമുണ്ടായത്. ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച്‌ വന്ന യുവതിയെ ട്രാഫിക് പോലീസ് പിടികൂടി. .സ്കൂട്ടറിലെ നമ്പര്‍ പ്ലേറ്റിനും തകരാർ ഉണ്ടായിരുന്നു.പരിശോധനക്കിടെ ആദ്യം പിഴ ഈടാക്കരുതെന്ന് യുവതി അഭ്യർത്ഥിച്ചു. എന്നാൽ പിഴ ഈടാക്കാൻ രസീത് എഴുതിയതോടെ യുവതി പോലീസുകാരോട് ആക്രോശിക്കാനും കരയാനും തുടങ്ങി.

Also read : പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു

പിഴയിൽ നിന്ന് പിന്നോട്ടില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെഹെൽമെറ്റ് വലിച്ചെറിഞ്ഞ യുവതി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. താന്‍ ആത്മഹത്യ ചെയ്താൽ ഉത്തരവാദികൾ നിങ്ങളായിരിക്കുമെന്നും യുവതി പറഞ്ഞു. തർക്കം 20 മിനിറ്റോളം നീണ്ടതോടെ ഗതാഗതടസ്സത്തിന് കാരണമാവുകയും, വഴിയാത്രക്കാരും ചുറ്റുംകൂടിയതോടെ പോലീസ് വെട്ടിലായി. ഇതോടെ വിലാസം അടക്കം എഴുതി വാങ്ങി പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി പിഴ ഈടാക്കാതെ യുവതിയെ വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button