UAELatest NewsNewsGulf

ഒരു പെണ്ണിന് വേണ്ടി യു.എ.ഇ ക്ലബില്‍ വച്ച് തമ്മിലടി ; മൂന്ന് പേര്‍ പിടിയില്‍

റാസ്‌ അല്‍ ഖൈമ• ഒരു യുവതിയെ ചൊല്ലി ക്ലബില്‍ വച്ച് തമ്മിലടിക്കുകയും സെക്യുരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് അറബ് യുവാക്കള്‍ റാസ്‌ അല്‍ ഖൈമ കോടതിയില്‍ വിചാരണ നേരിടുന്നു.

ആദ്യത്തെ പ്രതി, മദ്യത്തിന്റെ സ്വാധീനത്തിൽ, രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികളെ അധിക്ഷേപിച്ചുവെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു.

നൈറ്റ് ക്ലബിലെ സെക്യുരിറ്റി ജീവനക്കാരനെ ഇയാള്‍ ആക്രമിക്കുകയും മുഖത്ത് നാഡി വാതകം സ്പ്രേ ചെയ്തതായും പ്രോസിക്യൂഷന്‍ പറയുന്നു.

ഒന്നാമത്തെ പ്രതിയെ മര്‍ദ്ദിച്ചുവെന്നതാണ് രണ്ടും മൂന്നും പ്രതികള്‍ക്കെതിരെയുള്ള കുറ്റം.

വിചാരണയ്ക്കിടെ ആദ്യത്തെ പ്രതി മദ്യം കഴിച്ചതായി സമ്മതിച്ചെങ്കിലും മറ്റ് പ്രതികളെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ആക്രമിച്ചെന്ന ആരോപണം നിഷേധിച്ചു.

ആരോ മുഖത്ത് ഗ്യാസ് സ്‌പ്രേ ചെയ്തതിന് ശേഷം തന്നെ മർദ്ദിച്ചത് സുരക്ഷാ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രണ്ടാമത്തെ പ്രതിയും ആദ്യത്തെയും മൂന്നാമത്തെയും പ്രതികളെ ആക്രമിച്ചെന്ന ആരോപണം നിഷേധിച്ചു. മറ്റു പ്രതികളെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും ഇയാള്‍ വാദിച്ചു.

അനന്തരവന്‍മാരോടൊപ്പം താന്‍ നൈറ്റ് ക്ലബില്‍ പോയിരുന്നതായി രണ്ടാം പ്രതി സമ്മതിച്ചു. ബഹളം കേട്ട് കാറില്‍ നിന്ന് ഇറങ്ങി നോക്കിയ തനിക്കെതിരെ തെറ്റായി കുറ്റം ചുമത്തുകയായിരുന്നുവെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

വിചാരണയെകുറിച്ച് റാസ്‌ അല്‍ ഖൈമ പോലീസ് മൂന്നാമത്തെ പ്രതിയെ അറിയിച്ചിരുന്നുവെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരായില്ല.

കേസ് സെപ്റ്റംബർ 19 ലേക്ക് മാറ്റിവയ്ക്കാൻ കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button