ദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. നേപ്പാള്‍ സ്വദേശിയായ യുവാവിനാണ് തടവ് ശിക്ഷ ലഭിച്ചത്. 2020 സെപ്റ്റംബര്‍ 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Read Also : വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം : അടുത്ത ബന്ധു അറസ്റ്റില്‍
താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഭാര്യയെ അവിഹിത ബന്ധം ചോദ്യം ചെയ്തു കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 11 ഓളം തവണ ഇയാള്‍ കത്തികൊണ്ട് കുത്തുകയും രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന ഭാര്യയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്.
പൊലീസ് എത്തുമ്പോഴേയ്ക്കും ഒരു കയ്യില്‍ രക്തത്തില്‍ പൂണ്ട കത്തിയുമായി നില്‍ക്കുകയായിരുന്നു പ്രതി. സുഹൃത്തുക്കള്‍ വഴിയാണ് ഭാര്യയുടെ പരപുരുഷ ബന്ധത്തെ കുറിച്ച് ഇയാള്‍ അറിയുന്നത്. ഇത് അന്വേഷിക്കാന്‍ ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു പുരുഷന്‍ ഫോണെടുക്കുകയും ഞങ്ങള്‍ രണ്ടു പേരെയും ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിടുന്നത്. 2019 ലാണ് ഇരുവരും വിവാഹിതരായത്.
Post Your Comments