റാസൽഖൈമ : ഒരു മലയാളി കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. . റാസൽഖൈമയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മൂക്കുതല സ്വദേശി കേശവൻ(67)ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 24 ആയി.
ദുബായിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തൃശൂർ വെള്ളറടക്കാവ് മനപ്പടി സ്വദേശി മുതുപ്പറമ്പിൽ അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദ് റഫീഖ് (46)ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മാതാവ്: ഹലീമ. ഭാര്യ: ജസീല.
യുഎഇയിൽ 7പേർ കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. സ്വദേശികളും, പ്രവാസികളുമാണ് മരണപ്പെട്ടതെന്നും രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 105ലെത്തിയെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യായാഴ്ച്ച അറിയിച്ചു. പുതുതായി 552പേരിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 12481ലെത്തി. 100പേർ കൂടി സുഖം പ്രാപിച്ചപ്പോൾ, രോഗം ഭേദമായവരുടെ എണ്ണം 2429ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം ചികിത്സയിലാണെന്നും, രാജ്യത്താകെ 27,000 കോവിഡ് -19 ടെസ്റ്റുകൾ കൂടി നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments