KeralaLatest NewsNews

മാറിയ സാഹചര്യത്തില്‍ ബിഡിജെഎസിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മടങ്ങിയെത്തിയ തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: തനിക്കെതിരായി നടന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കേസിലകപ്പെട്ട തന്നെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ കക്ഷിരാഷ്ട്രീയം മറന്ന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നാസില്‍ അബ്ദുള്ളയ്ക്ക് പിന്നിലുള്ളവരെ തനിക്ക് അറിയാമെന്നും ബി.ഡി.ജെ.എസിന്റെ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: ആഘോഷവേളകളില്‍ അധികം വരുന്ന ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കാതിരിക്കുക; അതിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നല്‍കാന്‍ ഈ കുറിപ്പ് വായിക്കാം

അജ്മാന്‍ കോടതിയില്‍ നാസില്‍ നല്‍കിയിരുന്ന ചെക്ക് കേസില്‍ നിന്ന് കുറ്റവിമുക്തനായ തുഷാര്‍ ഇന്ന് രാവിലെയാണ് തിരികെ കേരളത്തിലെത്തിയത്. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ തുഷാറിന് എസ്.എന്‍.ഡി.പി യൂണിയന്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി.ഡി.ജെ.എസിന്റെ നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലാകുന്നത്. കേസ് ഒത്തുതീര്‍ക്കാനെത്ത വ്യാജേന അജ്മാനിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ത്ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തനാവുകയായിരുന്നു.

ALSO READഅമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി എംഎല്‍എയുടെ ശകാര വര്‍ഷം; വഴക്കു പറഞ്ഞതല്ല എംഎല്‍എ ഉപദേശിച്ചതാണെന്ന് ഡ്രൈവര്‍

കഴിഞ്ഞ മാസം 21നാണ് തുഷാറിനെ അജാമാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാര്‍ വ്യക്തമാക്കിയിരുന്നു. ഖദീര്‍ എന്നയാളെക്കൊണ്ട് തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് കൈക്കലാക്കിയ ശേഷം അതില്‍ 20 കോടി രൂപ എന്ന് എഴുതിച്ചേര്‍ത്ത് നാസില്‍ വ്യാജ ചെക്ക് ഉണ്ടാക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. തുഷാറിനെ കുടുക്കി പണം തട്ടാന്‍ നാസില്‍ പദ്ധതി ആസൂത്രണം ചെയ്തതിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളില്‍ നിന്ന് താന്‍ അഞ്ച് ലക്ഷം രൂപ മുടക്കി ചെക്ക് വാങ്ങിയതാണെന്ന് നാസില്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. നാസിലിന് ചെക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു ശബ്ദരേഖ. പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്നും തുഷാര്‍ വാദിച്ചിരുന്നു.

ALSO READ: ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button