Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

അമിതവേഗതയില്‍ പോയ ടിപ്പര്‍ ഡ്രൈവറെ തടഞ്ഞുനിര്‍ത്തി എംഎല്‍എയുടെ ശകാര വര്‍ഷം; വഴക്കു പറഞ്ഞതല്ല എംഎല്‍എ ഉപദേശിച്ചതാണെന്ന് ഡ്രൈവര്‍

പാലക്കാട്: അമിത വേഗതയില്‍ പോയ ടിപ്പര്‍ ലോറി നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ശകാരിക്കുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തന്റെ വാഹനത്തെ അപകടകരമായി മറികടന്നു വന്ന ലോറി തടഞ്ഞി നിര്‍ത്തി ഡ്രൈവറെ എംഎല്‍എ കണക്കിനു ശകാരിക്കുകയും ചെയ്തു. ചെര്‍പ്പുളശ്ശേരി മാങ്ങോടാണ് സംഭവം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ALSO READ: അനധികൃതമായി തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ടിപ്പര്‍ ലോറിയ്ക്കരികില്‍ എത്തിയ എംഎല്‍എ തന്റെ വണ്ടി നിര്‍ത്തി ഡ്രൈവറോട് ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു. അടിച്ച് കണ്ണ് പൊട്ടിയ്ക്കും എന്ന് എംഎല്‍എ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

അമിത വേഗത്തില്‍ വന്ന ടിപ്പര്‍ എംഎല്‍എയുടെ വാഹനത്തെ അപകടകരമായ രീതിയില്‍ മറികടന്നതാണ് അദ്ദേഹത്തെ പ്രകേപിപ്പിച്ചത്. തന്റെ ജീവന് അപകടരമായ രീതിയിലായിരുന്നു ടിപ്പര്‍ കടന്നുപോയതെന്ന് എം എല്‍എ പറഞ്ഞു. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ ടിപ്പര്‍ ഡ്രൈവര്‍ ഇഖ്ബാലും വിശദീകരണവുമായി രംഗത്തെത്തി. തനിക്കാണ് തെറ്റ് പറ്റിയതെന്നും എംഎല്‍എ തന്നെ ഉപദേശിച്ചതാണെന്നുമായിരുന്നു ഇക്ബാല്‍ പറഞ്ഞത്. പീഡന ആരോപണത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിട്ട് അധികം നാളായിട്ടില്ല. തിരിച്ചെടുത്തതോടെ പി.കെ ശശി വീണ്ടും തന്റെ പഴയ ശൈലി പുറത്തെടുത്തു തുടങ്ങി എന്നാണ് എതിരാളികളുടെ പ്രചാരണം.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. : വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button