Latest NewsUSANews

മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനവും വേദിയാകുന്നു

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായി കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിക്കും. നിരവധി വ്യാപാര കരാറുകളും ട്രംപുമായി മോദി ചർച്ച ചെയ്യും. മറ്റൊരു ലോക നേതാവിനും സാധ്യമാകാത്തത് നേടിയെടുക്കാൻ പ്രധാന മന്ത്രിയുടെ ഹൂസ്റ്റൺ സന്ദർശനത്തിനാകുമെന്നാണ് വിലയിരുത്തൽ.

ALSO READ: ഇന്ത്യന്‍ നഴ്സുമാരും എഞ്ചിനീയര്‍മാരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും; അഭയാർത്ഥി ക്യാമ്പിലുളളവരെ നാട്ടിലെത്തിക്കുമെന്നും വി മുരളീധരൻ

കശ്‍മീരിന്റെ കാര്യം താൻ മോദിയുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.
കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.എന്നാൽ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കാശ്‍മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയെ തുടർന്ന് ഇന്ത്യൻ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ ചടങ്ങിൽ അമേരിക്കയിലെ പ്രശസ്തരായ അറുപത് നിയമജ്ഞര്‍ പങ്കെടുക്കും. ആദ്യത്തെ അമേരിക്കന്‍ ഹിന്ദു കോണ്‍ഗ്രസ് നേതാവായ തുളസി ഗാബര്‍ഡും, ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് നേതാവുമായ രാജ കൃഷ്ണമൂര്‍ത്തിയും ചടങ്ങില്‍ പങ്കെടുക്കും.

ALSO READ: കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്

സെപ്റ്റംബര്‍ 22 ന് എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 50,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ നിയമജ്ഞരെ കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍, സെനറ്റ് പ്രതിനിധികള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും പങ്കെടുക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെയധികം പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button