”എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രബോസ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണ്. ഓട്ടിസ്റ്റിക്കായ കുട്ടികളെ കുറിച്ച് പറഞ്ഞ പരാമര്‍ശത്തില്‍ ആണ് അദ്ദേഹം ക്ഷമ ചോദിച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ വേദന തോന്നിയവരോട് ക്ഷമ ചോദിച്ചിരിക്കുകയാണെന്ന് സുഭാഷ് ചന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടെന്ന് അദ്ദേഹം കുറിച്ചു.
READ ALSO: ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ; ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
സുഭാഷ് ചന്ദ്രന്റെ പുതിയ നോവല്‍ ‘സമുദ്രശില’യെ ആസ്പദമാക്കി ‘പെണ്‍കാമനയുടെ സമുദ്രശില’ എന്ന പേരില്‍ സ്വകാര്യ ചാനലില്‍ വന്ന പരിപാടിയിലെ എഴുത്തുകാരന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഖേദ പ്രകടനവുമായി സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയത്. ”സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരിക്കലും ഓട്ടിസ്റ്റിക്കായ ഒരു കുട്ടി ഉണ്ടാവില്ല, മിടുക്കനായ കുട്ടി മാത്രമേ ഉണ്ടാകൂ” എന്ന് സുഭാഷ് ചന്ദ്രന്‍ പരിപാടിയില്‍ പറയുന്നുണ്ട്, ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്, ഓട്ടിസത്തിന്റെ ശാസ്ത്രീയ വശങ്ങളെ പറ്റി സുഭാഷ് ചന്ദ്രന് ഒന്നും അറിയില്ല എന്നും വിമര്‍ശനമുണ്ട്.
READ ALSO: സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന്‍ ഭദ്രന്‍
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നന്ദി; പൂവിനും മുള്ളിനും ഒരുപോലെ!
ഓണനാളുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന ‘പെണ്‍കാമനയുടെ സമുദ്രശില’യുടെ യൂട്യൂബ് വേര്‍ഷന്‍ അതു കാണാന്‍ കഴിഞ്ഞില്ലെന്ന് ഖേദിച്ചവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. പതിവിനു വിപരീതമായി ആദ്യമായിട്ടാവണം, ഓണദിവസങ്ങളില്‍ ഒരു പുസ്തകത്തെക്കുറിച്ചുള്ള പരിപാടി ചാനലില്‍ വരുന്നത്. അതിനു മുന്‍ കയ്യെടുത്തവര്‍ക്ക് മലയാളത്തിനുവേണ്ടി നന്ദി പറയുന്നു. പരിപാടി കണ്ട് സന്തോഷം അറിയിച്ചവര്‍ക്കൊക്കെയും എന്റെ സ്‌നേഹം. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്.
സ്‌നേഹത്തോടെ
സ്വന്തം
സുഭാഷ് ചന്ദ്രന്
https://www.facebook.com/subhash.chandran.144/posts/2368974823178094
Post Your Comments