കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരനായ ജോയിയുടെ ആത്മഹത്യയെ തുടര്‍ന്ന് കെ കരുണാകരന്‍ ട്രസ്റ്റിന്റെ ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുക്കാന്‍ തീരുമാനം. ഇന്നാണ് ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡെവലപ്പേഴ്‌സിന്റെ ഡയറക്ടര്‍മാരുമായ കുഞ്ഞികൃഷ്ണന്‍ നായര്‍, റോഷി ജോസ്, ടി വി സലീം എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ALSO READ: സോഷ്യല്‍ മീഡിയയില്‍ വൈറലായ കൊച്ചു മിടുക്കനെ അന്വേഷിച്ച് സംവിധായകന്‍ ഭദ്രന്‍
ജോയിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഇവരെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ജോയിക്ക് ലഭിക്കാനുള്ള പണം നല്‍കാമെന്ന് കാട്ടി വിളിച്ചുവരുത്തി രേഖകള്‍ കൈക്കലാക്കിയ ശേഷം അപായപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് വിട്ടില്‍ നിന്നും പോയതെന്നും ഈ രേഖകള്‍ കാണാനില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവദിവസം രാത്രി 3.30 വരെ തെരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ തന്നെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാകാമെന്ന സംശയവും കുടുംബം ഉയര്‍ത്തിയിരുന്നു. ഇരു കൈകളിലെയും കാലുകളിലെയും ഞരമ്പ് മുറിച്ചതായി കണ്ടതിലും കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.
ALSO READ: ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
അതേസമയം, ജോയിയുടെ സാമ്പത്തിക ബാധ്യതകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിനാണ് ജോയിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: പ്രീമിയർ ലീഗ്: സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Post Your Comments