Latest NewsNewsIndia

പാകിസ്ഥാനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതം, ജനങ്ങള്‍ സന്തുഷ്ടര്‍: ശരദ് പവാര്‍

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജനങ്ങള്‍ എല്ലാവരും സന്തോഷത്തോടെയെന്ന് കഴിയുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പവാര്‍ വ്യക്തമാക്കി. നിരവധി തവണ പാകിസ്ഥാനില്‍ പോയിട്ടുണ്ടെന്നും തനിക്കവിടെ നല്ല സ്വീകരണമാണ് ലഭിച്ചതെന്നും ബന്ധുക്കളെന്നപോലെയാണ് അവര്‍് പെരുമാറിയതെന്നും പവാര്‍ വ്യക്തമാക്കി.

ALSO READ: വരാൻ പോകുന്നത് ഓഫർ പെരുമഴ; ബിഗ് ബില്യൺ ഡേയ്‌സുമായി ഫ്ലിപ്കാർട്ട്

ആളുകള്‍ സന്തോഷത്തോടെ ജീവിക്കുന്ന ഇസ്ലാമിക് രാജ്യമാണു പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലുള്ളവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുള്ള പ്രചാരണം സത്യമല്ല.
യാഥാര്‍ഥ്യം അറിയാത്തവരാണ് അത്തരം പ്രസ്താവനകള്‍ നടത്തുന്നത്. അധികാരത്തിലിരിക്കുന്നവര്‍ രാഷ്ട്രീയ നേട്ടത്തിനായി പാകിസ്ഥാനെതിരെ അത്തരം പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യയിലേക്കു വരാനോ ബന്ധുക്കളെ കാണാനോ സാധിക്കില്ലെങ്കിലും ഇന്ത്യക്കാരെ ബന്ധുക്കളായാണു പാക്കിസ്ഥാനികള്‍ കാണുന്നതെന്നും പവാര്‍ പറഞ്ഞു.

ALSO READ: ഒരുരാഷ്ട്രം ഒരുഭാഷ; ‘ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിത്’ – ഡോ. ഷിംനയുടെ കുറിപ്പ്

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് കശ്മീരില്‍ കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button