ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എൻസിപി നേതാവ് ശരത് പവാർ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. 50 മിനിട്ട് നേരത്തോളം ഇരുവരും തമ്മിൽ ചർച്ച നടന്നു. ശരത് പവാറിനൊപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
Read Also: പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾക്കായി നൽകിയത് 252 കോടി രൂപ
കർഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുമായി പവാർ സംസാരിച്ചതായി എൻസിപി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര സർക്കാർ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്-എൻ.സി.പി. ബന്ധത്തിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നുവെന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ഏറെ ആകാംക്ഷയോടെയാണ് ശരത് പവാറും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. പാർലമെന്റ് സമ്മേളനം ആരംഭിക്കാൻ രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് ചർച്ച നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Post Your Comments