KeralaLatest NewsNews

ഒരുരാഷ്ട്രം ഒരുഭാഷ; ‘ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിത്’ – ഡോ. ഷിംനയുടെ കുറിപ്പ്

ഒരുരാഷ്ട്രം ഒരുഭാഷ എന്ന അമിത്ഷായുടെ ഹിന്ദി പ്രചാരണത്തില്‍ പ്രതികരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. താന്‍ ഹിന്ദിപഠിക്കാനുണ്ടായ സഹചര്യം പറയുകയാണ് ഡോ.ഷിംന അസീസ്. ആരും ഒരു ഭാഷയും ആരെയും അടിച്ചേല്‍പ്പിക്കേണ്ടതില്ല. ആവശ്യം വന്നാല്‍ ഏത് ഭാഷയും ആര്‍ക്കും ഈസിയായി പഠിക്കാം. ഭാഷ ഒരു സംസ്‌കാരമാണെന്നാണ് ഡോ. ഷിംന പറയുന്നത്. ഒരു അനാവശ്യവിവാദം സൃഷ്ടിച്ച് പിറകില്‍ നമുക്കുള്ള എന്തോ വേവുന്നുണ്ട്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരിതെന്നും ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

READ ALSO: ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെട്ടു; 7പേർ മരിച്ചു : നിരവധിപേരെ കാണാതായി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുറേ കാലം മുൻപ്‌…

അതായത്‌ രണ്ടായിരമാണ്ടിൽ ഏതാണ്ട്‌ ടീനേജ്‌ തുടങ്ങിയ കാലത്ത്‌ ഹൃത്വിക് റോഷന്റെ മൊഞ്ച്‌ കണ്ടും സോനു നിഗമിന്റെ വോയ്‌സ്‌ കേട്ടും പുളകിതയായി പാട്ടും സിനിമേം ആയിട്ടുള്ള മൽപ്പിടുത്തം വഴിയാ ഹിന്ദി പഠിച്ചത്‌. സ്‌കൂളിൽ വളരെക്കുറിച്ച്‌ വർഷമേ ആ ഭാഷ പഠിച്ചിട്ടുള്ളൂ. ഡിഗ്രിക്ക് പ്രൊജക്‌ടിന്‌ ബാംഗ്ലൂർ പോയപ്പോൾ ഉൾപ്പെടെ സ്‌പീച്ചാനുള്ള ഹിന്ദീടെ ബേസ്‌ ഉധർ സേ മിലാ…

പതിനാല്‌ കൊല്ലം ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ടും അത്‌ കഴിഞ്ഞ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷിൽ ബിരുദമെടുത്തിട്ടും ഇന്ന്‌ മലയാളത്തിൽ എഴുതുന്നത്‌ സ്‌കൂളിൽ ആകെയുള്ള ഒരു മണിക്കൂർ ലാംഗ്വേജ്‌ അവറിൽ മലയാളം പഠിപ്പിച്ചവരുടേം പുസ്‌തകം വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ചവരുടെയും ഗുണം. മലയാളവും ‘പഠിച്ചു’ എന്ന്‌ പറയാൻ പറ്റില്ല. മാതൃഭാഷയാണ്‌ എന്നൊരു അഡ്വാന്റേജ്‌ ഉണ്ട്‌ എന്നത്‌ നേരാണ്‌.

ഇംഗ്ലീഷ്, ലാംഗ്വേജ് ആരും പഠിപ്പിച്ചതോണ്ടല്ല, സ്‌കൂളിൽ ‘സ്‌പീക്ക്‌ ഇൻ ഇംഗ്ലീഷ്’ എന്ന്‌ പറഞ്ഞ്‌ ടീച്ചർമാർ പിറകേ നടന്നത്‌ കൊണ്ടും കൈയിൽ ഒരു ഡിഗ്രി ഉള്ളതോണ്ടും പിന്നീട്‌ സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടും തലച്ചോറിൽ കേറി പോയതാണ്‌.

READ ALSO: ഗണേശ വിഗ്രഹ നിമഞ്ജന പരിപാടിക്കിടെ നാഗനൃത്തം ചെയ്ത യുവാവിന് ദാരുണാന്ത്യം

പറയാണേൽ ഇനീം ഒന്നോ രണ്ടോ ഭാഷ തട്ടീംമുട്ടീം പറയാനറിയുന്നെങ്ങനെ എന്നൊക്കെ വിശദീകരിക്കേണ്ടി വരും. അതവിടെ നിൽക്കട്ടെ. അതല്ല കാര്യം.

ആരും ഒരു ഭാഷയും ആരെയും അടിച്ചേൽപ്പിക്കേണ്ടതില്ല. ആവശ്യം വന്നാൽ ഏത്‌ ഭാഷയും ആർക്കും ഈസിയായി പഠിക്കാം. ഭാഷ ഒരു സംസ്‌കാരമാണ്‌. ഭാഷക്ക്‌ അകത്ത്‌ പോലും ഭിന്നതയുണ്ട്‌. കാസർകോടുകാരന്റെ മലയാളം കേട്ട്‌ മനസ്സിലാവാതെ കണ്ണ്‌ മിഴിക്കുന്നതും തൃശൂരുകാരൻ സംസാരിക്കുമ്പോ എന്തോ ഒരിഷ്‌ടം തോന്നുന്നതും ചിരി വരുന്നതും കോട്ടയത്തെ മലയാളം കേൾക്കുമ്പോ മനോരമപത്രത്തിലെ ചില പ്രയോഗങ്ങൾ ഓർമ്മ വരുന്നതും ഒക്കെ ഇതു പോലൊരു ഭംഗിയുള്ള വൈവിധ്യമാണ്‌. എന്നിട്ടും നമ്മളെയെല്ലാം വിളിക്കുന്നത്‌ മലയാളി എന്ന്‌ തന്നെയാണ്‌, ആർക്കുമില്ല പരാതി.

ഇന്ത്യക്കാരനാവാൻ ഒരു ഭാഷയെന്ന്‌ പറയുന്നതിൽ വ്യക്‌തമായ ശരികേടുണ്ട്‌. ‘നാനാത്വത്തിൽ ഏകത്വം’ തകിടം മറിക്കാനും ഭാഷ ഉൾപ്പെടെ ഒന്നും അടിച്ചേൽപ്പിക്കാനും ഇവിടെ ആർക്കും അർഹതയില്ല. നമ്മുടെ നാടിനെ അത്തരമൊരു മോഡിലേക്ക്‌ പറഞ്ഞയക്കാൻ ശ്രമിക്കുന്ന സാഹചര്യവും സംശയാസ്‌പദമാണ്‌.

READ ALSO: സൗദിയിൽ മലയാളി രക്തം വാര്‍ന്ന് മരിച്ച നിലയില്‍

വീട്ടിൽ പട്ടാപ്പകൽ കവർച്ച നടത്തുന്നവർ ചെയ്യുന്നൊരു സ്‌ട്രാറ്റജിയുണ്ട്‌. ഉമ്മറത്ത്‌ കോളിങ്ങ്‌ ബെല്ലടിച്ച്‌ പുറത്ത്‌ വരുന്നവരെ സംസാരിച്ച്‌ എൻഗേജ്‌ ചെയ്യിച്ച്‌ പിറകുവശത്തെ വാതിൽ വഴി വീടിനകത്ത്‌ കയറി മോഷ്‌ടിക്കുന്ന പരിപാടി. ‘ഇവിടെ ഹിന്ദി… അവിടെ എന്ത്‌?’ എന്ന്‌ ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു അനാവശ്യവിവാദം സൃഷ്ടിച്ച്‌ പിറകിൽ നമുക്കുള്ള എന്തോ വേവുന്നുണ്ട്‌.

ഒന്ന്‌ സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും എന്നാണ്‌ എന്റെ ഒരിത്‌.

https://www.facebook.com/shimnazeez/posts/10157811912037755

shortlink

Related Articles

Post Your Comments

Related Articles


Back to top button