ബെംഗളൂരു : ഫ്ലിപ്കാർട്ടിൽ ഇനി വരാൻ പോകുന്നത് ഓഫർ പെരുമഴ. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയുള്ള ‘ബിഗ് ബില്യൺ ഡേയ്സിലൂടെ മുൻനിര ബ്രാൻഡുകളുടെ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഈ ദിനങ്ങളില്‍ 90 ശതമാനം വരെ വിലകിഴിവ് വിവിധ ഉൽപന്നങ്ങള്‍ക്ക് നല്‍കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ ഓഫറുകളാകും ലഭിക്കുക എന്ന വിവരം ഫ്ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
ചില ബ്രാൻഡുകളുടെ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് വിൽക്കാനും സാധ്യതയുണ്ട്. ഫാഷൻ, ലാർജ് അപ്ലയൻസസ് തുടങ്ങിയവയും വൻ ഓഫർ ലഭിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ടെലിവിഷനുകൾക്ക് 75 ശതമാനം വരെ ഓഫർ ലഭിച്ചേക്കും. സെപ്റ്റംബർ 29 ന് വാങ്ങുന്ന ഉൽപന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് നൽകും.
Also read : വാഹന വിപണി ഇടിയുമ്പോഴും പ്രമുഖ കമ്പനിയുടെ എസ് യു വിക്ക് നിരവധി ആവശ്യക്കാർ
വിലക്കിഴിവ് കൂടാതെ വിവിധ ഫിനാൻസിങ് സേവനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച്, ബൈബാക്ക് ഗാരന്‍റി എന്നീ സൗകര്യങ്ങളും ലഭ്യമാക്കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഹോൾഡർമാർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകുമെന്നും ഫ്ളിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. അതുകൂടാതെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുടമകൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാക്കും.
Post Your Comments