KeralaLatest NewsNews

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തയാള്‍ക്ക് പിഴയില്ല, പകരം പോലീസ് ചെയ്തത്

ഹൈദരാബാദ്: രാജ്യത്ത് പുതുക്കിയ മോട്ടോര്‍ വാഹനനിയമം നിലവില്‍ വന്നതോടെ ഗതാഗത നിമയലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുമ്പോള്‍ വ്യത്യസ്തമായ ബോധവത്കരണ രീതിയിലൂടെ ജനങ്ങളുടെ കൈയ്യടി നേടുകയാണ് ഹൈദരാബാദ് പൊലീസ്.

ALSO READ: ഗൾഫ് രാജ്യത്തെ സൗജന്യ വിസ പദ്ധതി ഇന്ന് അവസാനിക്കും

ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് പുതിയ ഹെല്‍മറ്റ് നല്‍കിയാണ് രചകൊണ്ട പോലീസ് മാതൃകയായത്. ലൈസന്‍സും മറ്റ് രേഖകളും ഇല്ലാതെ വാഹനമോടിച്ചവര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകള്‍ നല്‍കാന്‍ വേണ്ട സഹായങ്ങളും ചെയ്ത് നല്‍കി. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് അക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ള വാനും പോലീസുകാര്‍ സജ്ജമാക്കിയിരുന്നു.

ALSO READ: ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; ക്ഷുഭിതനായ പ്രിന്‍സിപ്പാള്‍ ചെയ്തത്

ശനിയാഴ്ചയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ ചരണ്‍ റാവാണ് പുതിയ ആശയത്തിന് തുടക്കം കുറിച്ചത്. പോലീസുകാരുടെ പുതിയ നടപടി ജനങ്ങളും സ്വീകരിച്ച് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം ഈ പോലീസുദ്യോഗസ്ഥര്‍ക്ക് നിറഞ്ഞ അഭിനന്ദന പ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button