ന്യൂഡൽഹി: പാക് അധീന കാശ്മീർ ഭാവിയിൽ ഇന്ത്യയുടെ സ്വന്തമാകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.
ALSO READ: ‘ഹൈ കട്ട്’ ബിക്കിനി അൽപം കടന്നു പോയോ? ഇത് ധരിക്കാൻ സ്ത്രീകൾ തയ്യാറാകുമോയെന്ന് ഫാഷൻ ലോകത്ത് ആശങ്ക
പാക് അധീന കശ്മീർ ഇന്ത്യയുടേത് തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ അത് ഇന്ത്യയുടെ അധീനതയിൽ തന്നെ എത്തിയിരിക്കും. അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി പാകിസ്ഥാനുമായി ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനെപ്പറ്റിയായിരിക്കും എന്നായിരുന്നു രാജ്നാഥിന്റെ പരാമർശം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പാക് അധീന കശ്മീർ പ്രസ്താവനയെപ്പറ്റി ചോദിച്ച മാദ്ധ്യമ പ്രവർത്തകർക്ക് മറുപടി പറയുകയായിരുന്നു ജയശങ്കർ.
ALSO READ: പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
കശ്മീർ നിങ്ങളുടെ ഭാഗമാണെങ്കിൽ പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നു എന്നത് മറക്കരുതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. കശ്മീരിൽ പാകിസ്ഥാന് യാതൊരു അവകാശവുമില്ല. ഗിൽജിത് ബാൽട്ടിസ്ഥാൻ അവർ നിയമവിരുദ്ധമായി കയ്യടക്കിയിരിക്കുകയാണ്.
Post Your Comments